പ്രിയപ്പെട്ട പോസ്റ്റുകള്‍‌

2010 മേയ് 3, തിങ്കളാഴ്‌ച

നെല്ലിയാമ്പതി ഒരു യാത്ര

പ്രവാസ ജീവിതത്തിന്റെ പ്രയാസങ്ങളില്‍ നിന്നും നാട്ടിലെത്തിയ ഞങ്ങടെ അപ്പൂട്ടന്‍ എന്ന ജാക്ക്സനെയും കൊണ്ട് ഒരു യാത്ര. നമ്മളെല്ലാം ആഘോഷം ആക്കിയിരിക്കുന്ന ഒരു ഹര്‍ത്താല്‍ ദിനത്തില്‍ തന്നെ പോവാന്‍ തീരുമാനിച്ചു. അപ്പൂട്ടനും ഞാനും ലിബിന്‍ മോനും നിജുവും പിന്നെ നമ്മടെ സ്വന്തം വെള്ളപാടിയും. വിസ്മയങ്ങളായ കാഴ്ചകളും അനുഭവങ്ങളും തേടിയുള്ള ഒരു യാത്ര വേണം എന്നു എല്ലാര്‍ക്കും ആഗ്രഹം. അങ്ങനെ ടൂര്‍ കോര്‍ഡിനേറ്റര്‍ ആയ എന്റെ ഉത്തരവാദിത്തം ആയി എല്ലാം. അങ്ങനെ പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയംപതി തന്നെ പോവാം എന്നു തീരുമാനിച്ചു. അങ്ങനെ തലേദിവസം രാത്രി ഞങ്ങള്‍ പാചകം എന്ന സല്‍കര്‍മം തുടങ്ങി. അപ്പൂട്ടന്‍ അല്ലാതെ വേറെ ആര്‍ക്കും കാര്യം ആയ സാമ്പത്തിക സ്ഥിതി ഒന്നും ഉണ്ടായിരുന്നില്ല അത് കൊണ്ട് തന്നെ ഭക്ഷണകാര്യത്തില്‍ കുറച്ചു ചിലവ് കുറക്കാന്‍ ആയി പാചകം എന്ന വിദ്യ തന്നെ പരീക്ഷിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ നമ്മുടെ അപ്പൂട്ടന്റെ വീട്ടില്‍ തന്നെ പാചകം പരീക്ഷിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ചപ്പാത്തിയും ചിക്കന്‍ കറി യും ഉണ്ടാക്കാന്‍ തീരുമാനം ആയി. പാചകം തരക്കേടില്ലാതെ നടക്കുന്ന സമയത്ത് അപ്പൂട്ടന്റെ വക സ്പെഷ്യല്‍ ഉപ്പു പ്രയോഗം ഉണ്ടായിരുന്നു. അങ്ങനെ ആ ചിക്കന്‍ കറിയുടെ രസം മുഴുവന്‍ “ഉപ്പ് പ്രയോഗം“ നശിപ്പിച്ചു കളഞ്ഞു, ഗള്‍ഫില്‍ ഇങ്ങനെ ആന്നുപോലും. അവിടെയും എന്റെ പണി supervising ആയിരുന്നു. പണി എടുക്കാന്‍ എന്നെ കിട്ടിലല്ലോ. അങ്ങനെ ഒരു വിധത്തില്‍ പാചകം എന്ന കലാപരിപാടി അവസാനിച്ചു. താരദമ്മേന ഉപ്പ് കൂടിയാതൊഴിച്ചാല്‍ വേറെ കുഴപ്പം ഒന്നും ഉണ്ടാര്‍ന്നില്ല. അങ്ങനെ നാളെ പുലര്‍ച്ച യാത്ര തുടങ്ങാം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ പിരിഞ്ഞു. കൃത്യം 5 മണിക്ക് തന്നെ എല്ലാരും എന്റെ വീട്ടില്‍ എത്തി. ഉറക്കം എണീക്കുന്ന കാര്യത്തില്‍ ഞാന്‍ വളരെ കൃത്യമായിരുന്നത് കൊണ്ട് അവര്‍ എത്തിയതിന് ശേഷമാണ് ഞാന്‍ എനീറ്റത്. അങ്ങനെ അവരുടെ ചീത്ത വിളിയും എല്ലാം കേട്ടപ്പോള്‍ എല്ലാ കാര്യങ്ങളും വളരെ വേഗത്തില്‍ നടന്നു ഒരു 30 മിനറ്റ് കൊണ്ട് ഞങ്ങള്‍ യാത്ര തുടങ്ങി. ഞങ്ങളുടെ എല്ലാ യാത്രയും ഒല്ലൂര്‍ പള്ളിയില്‍ നേര്‍ച്ച ഇട്ടു കൊണ്ടാണ് തുടങ്ങുക. അങ്ങനെ ആ പതിവ് മുടക്കാതെ ഞങ്ങള്‍ അവിടെ നിന്നും യാത്ര തുടങ്ങി. തൃശ്ശൂര്‍ - പാലക്കാട് വഴി ആണ് ശരിക്കും നെല്ലിയംപതി പോവാന്‍ എളുപ്പം. പക്ഷേ ഞങ്ങള്‍ പോയത് ആതിരപ്പള്ളി – വല്‍പ്പാറ വഴിക്കാണ്. അങ്ങനെ അതിമനോഹരമായ കാനന സൌന്ദര്യം ആസ്വദിച്ച് നീങ്ങുംബോളാണ് ഒരു കള്ള് ചെത്ത് കാരന്‍ ഞങ്ങടെ ശ്രധയില്‍ പെട്ടത് അങ്ങനെ അയാളുടെ കയ്യില്‍ നിന്നും നല്ല സ്വയമ്പന്‍ കള്ളും വാങ്ങി കുപ്പിയില്‍ ആക്കി കുറച്ചു അകത്തും ആക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നു. അങ്ങനെ ആതിരപ്പള്ളി കഴിഞ്ഞു വാഴച്ചാല്‍ ചെക്ക്‍പോസ്റ്റ് എത്തി അവിടെ മദ്യം കടത്താന്‍ പറ്റില്ല എന്നു പറഞ്ഞു. അങ്ങനെ കയ്യില്‍ ഉള്ള കള്ള് മുഴുവന്‍ ഒഴിച്ച് കളയുന്നത് കണ്ണീരോടെ നോക്കി നീക്കണ്ടി വന്നു. എന്നാല്‍ അതിനിടയില്‍ മാക്സിമം അകതാക്കാനും മറന്നില്ല. നമ്മള്‍ മലയാളികള്‍ അങ്ങനെ ആണല്ലോ. എന്നാലും നമ്മടെ അപ്പൂട്ടന്‍ കൊണ്ടുവന്ന വിദേശ മദ്യം (Kuttisark) ഞങ്ങള്‍ അവരുടെ കണ്ണില്‍ പ്പെടാതെ അകത്തു കടത്തി. അങ്ങനെ വേണ്ടും ഞങ്ങള്‍ യാത്ര തുടര്‍ന്നു. കാടിനടുത്ത് കൂടെ ഉള്ള ആ യാത്ര 4 മണികൂര്‍ നീണ്ടു നിന്നു . റോട്കളുടെ അവസ്ഥ പതിവ് പോലെ തന്നെ വലിയ ഗുണം ഒന്നും ഇല്ല. എന്നാലും ഞങ്ങള്‍ അതി സാഹസികമായി ഭരണകൂടത്തിനെയും ചീത്ത പറഞ്ഞു യാത്ര തുടര്‍ന്നു.. അങ്ങനെ ഞങ്ങള്‍ വല്‍പ്പാറ എത്തി. അവിടെ നിന്നും ഭക്ഷണം കഴിച്ചു ഞങ്ങള്‍ വീണ്ടും റൊട്ടിപ്പാറ വഴി പൊള്ളാച്ചി റൂട്ട് വച്ച് പിടിച്ചു. കേരള റോഡ് ന്റ്റെയും തമിഴ്നാട് റോഡ് ന്റ്റെയും വ്യത്യാസം നല്ല രീതിയില്‍ അനുഭവിച്ചറിയാം. അങ്ങനെ മറക്കാനാവാത്ത ഒരു ഡ്രൈവ് ആസ്വദിച്ച് ഞങ്ങള്‍ നെന്മാറ എത്തി. നെന്മാറ എത്തിയപ്പോള്‍ 6 മണി കഴിഞ്ഞിരുന്നു. നെന്മാറ കഴിഞ്ഞാല്‍ ATM സേവനം ഒന്നും ലഭ്യമല്ല കാനന ശീതളമായ വനത്തിലെക്കാണ് നമ്മള്‍ എത്തി പെടുന്നത് . അവിടെ ഞങ്ങളെ കാത്ത് ഞങ്ങടെ സാരഥി സിറാജ് ചേട്ടന്‍ നില്‍പ്പുണ്ട് ..പോത്തുണ്ടി ഡാം കഴിഞ്ഞു ചെക്ക്‌ പോസ്റ്റ്‌ എത്തിയപ്പോള്‍ സിറാജ് ചേട്ടന്റെ കാള്‍ വന്നു. രാത്രി ആയാല്‍ വനം വകുപ്പിന്റെ അനുവാദം കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു, അയാള്‍ ചെക്ക് പോസ്റ്റില്‍ വിളിച്ച് പറഞ്ഞിട്ടുണ്ട് ആളുടെ പേര് പറഞ്ഞാല്‍ അവര്‍ കടത്തി വീടും എന്നും നിര്‍ദേശം കിട്ടി . ഭാഗ്യം കൊണ്ട് ഞങ്ങള്‍ അപ്പോഴേക്കും ചെക്ക്‌ പോസ്റ്റ്‌ പിന്നിട്ടിരുന്നു . പോത്തുണ്ടിയില്‍ നിന്നും നെല്ലിയാമ്പതി വരെ 22 കിലോമീറ്റര്‍ ആണ് .സൂര്യനെ ഭൂമി തന്റെ കാമുകനായ ചന്ദ്രനില്‍ നിന്നും മറച്ചു പിടിക്കുന്ന സന്ധ്യയില്‍ സ്വര്‍ണ വര്‍ണ്ണങ്ങളാല്‍ തിളങ്ങുന്ന പോത്തുണ്ടി ഡാം ഒരു പ്രണയിനിയുടെ മന്ദസ്മിതത്താല്‍ നമ്മളെ മാടി വിളിക്കുന്നു .. കോടമഞ്ഞും ചെറിയ ചാറ്റല്‍ മഴയും വളവുകളും തിരിവുകളും നിറഞ്ഞ മലംപാതയെ മനോഹരമാക്കുന്നു . ഇരുട്ടിന്റെ നേര്‍ത്ത കറുപ്പ് അങ്ങിങ്ങായി പടര്‍ന്നു തുടങ്ങിയിരുന്നു ഞങ്ങള്‍ 7 മണിയോടെ നെല്ലിയാമ്പതിയില്‍ എത്തിച്ചേര്‍ന്നു. സിറാജ് ചേട്ടന്‍ പറഞ്ഞത് പോലെ കാര്‍ ഒരു ഹോട്ടലില്‍ പാര്‍ക്ക് ചെയ്തു ഇനി ഒരു ജീപ്പ് സഫാരി ആണ്. അവിടെ ജീപ്പ് കിട്ടാന്‍ വേണ്ടി കുറച്ചധികം നേരം കാത്തു നില്‍ക്കേണ്ടി വന്നു . അവസാനം തിരിച്ചു പോവാം എന്നു തീരുമാനിച്ചു അപ്പോഴേക്കും ഞങ്ങടെ അപ്പൂട്ടന്‍ ഔട്ട് ഓഫ് കണ്‍ട്രോള്‍ ആയി . അപ്പൂട്ടന് ജീപ്പില്‍ യാത്ര ചെയ്യാന്‍ വയ്യ തിരിച്ചു പോണം എന്ന വാശി. അവസാനം ഒരു വിധത്തില്‍ മോരും വെള്ളം ഒക്കെ കൊടുത്തു അവനെ നോര്‍മല്‍ ആക്കി ഒരു വിധത്തില്‍ സമ്മതിപ്പിച്ചു. വീണ്ടും യാത്ര തുടങ്ങാന്‍ തയ്യാറായി ഇനി അങ്ങോട്ട്‌ 13 കിലോമീറ്റര്‍ കൊടും കാടാണ് പോരാത്തതിനു കഠിനമായ കയറ്റങ്ങളും ഇറക്കങ്ങളും ഉരുളന്‍ കല്ലുകള്‍ നിറഞ്ഞു കിടക്കുന്നതുമായ കാട്ടു പാതയിലൂടെ വേണം യാത്ര തുടരാന്‍ .. ആനമട എന്ന സ്ഥലത്താണ് ഞങ്ങളുടെ റിസോര്‍ട് ഉള്ളത്. അവിടെ കരടി ബങ്ഗ്ലാവ് എന്നാണ് ഞങ്ങടെ റിസ്സോര്‍ട്ട്ന്റ്റെ പേര് എന്നു ഡ്രൈവര്‍ പറഞ്ഞു ഞങ്ങള്‍ അറിഞ്ഞു . പിന്നെ അതിനെ കുറിച്ചുള്ള കൊറേ കഥകള്‍ പറഞ്ഞു ഞങ്ങളെ ഭയപ്പെടുത്തി കൊണ്ടിരുന്നു . ഇല്ലാത്ത ധൈര്യം ഉണ്ടെന്ന് കാണിച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു. അപ്പൂട്ടന്‍ ക്ഷീണിതന്‍ ആയിരുന്നു .. രാത്രിയായാല്‍ വന്യ മൃഗങ്ങള്‍ ഇറങ്ങുന്ന വഴിയാണ് അതുകൊണ്ട് യാത്ര കുറച്ചു റിസ്ക് ആണെന്ന് അവര്‍ ഞങ്ങളെ ഓര്‍മിപ്പിച്ചു ഞങ്ങള് യാത്ര തുടങ്ങി ആദ്യം കുറച്ചു ദൂരം നല്ല റോഡ്‌ ഉണ്ടായിരുന്നു. പിന്നീടു അങ്ങോട്ട്‌ ദുര്‍ഗടമായ പാതകള്‍ ആയിരുന്നു. ഇടയ്ക്കു വച്ച് ഡ്രൈവര്‍ ഒരു കുന്നിന്റെ മുകളില്‍ വണ്ടി നിര്‍ത്തി ലൈറ്റ്സ് എല്ലാം ഓഫ് ചെയ്തു. വനത്തിനുള്ളില്‍ ഉള്ള എല്ലാ ജീവികളുടെയും ശബ്ദം കേള്‍ക്കം. വനത്തിന്റെ നടുവില്‍ ആണ് ഞങ്ങള്‍ അപ്പോള്‍ ഇരുട്ടിന്റെ ഭങ്ങി ഞങ്ങള്‍ നന്നായി ആസ്വദിച്ചു . നല്ല മഞ്ഞും ഉണ്ടായിരുന്നു അതോടെ ഞങ്ങളുടെ ഭയം വര്‍ധിച്ചു .. 1 കിലോമീറ്റര്‍ പിന്നിട്ടപോള്‍ ജീപിന്റെ ശബ്ദവും ചീവിടുകളുടെ ശബ്ദവും മാത്രം .ജീപ്പ് മല നിരകളെ അള്ളി പിടിച്ച് മുന്നോട്ടു പോവുമ്പോള്‍ ഞങ്ങള്‍ ആകെ ആടി ഉലഞ്ഞു കൊണ്ടിരുന്നു ബാഗും ക്യാമറയും ഒക്കെ സൂക്ഷിക്കാന്‍ വളരെ അധികം കഷ്ടപെടുന്നുണ്ടായിരുന്നു ., ആകാംക്ഷയും ഭയവും തമ്മില്‍ കലരുന്ന വിജനമായ കാട്ടുപാതയിലൂടെ ജീപിന്റെ ബ്രേക്ക്‌ ല്യ്ട്ടിന്റെ പ്രകാശം ഒഴിച്ചാല്‍ പിന്നില്‍ എവിടെയും ഇരുട്ട് മാത്രം .. ഒരു വളവു തിരിഞ്ഞപ്പോള്‍ ജീപിനു പിന്നിലായി കോട മഞ്ഞിന്റെ മറവില്‍ മിന്നാമിനുങ്ങുകള്‍ കൂട്ടമായി പറന്നു നടക്കുന്നു ..പിന്നീടുള്ള വഴിയില്‍ നിറയെ മിന്നാമിനുങ്ങുകള്‍ ഞങ്ങള്‍ക്ക് വഴികാട്ടിയായ് പിന്‍തുടര്‍ന്നു. ഏകദേശം 6 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ നക്ഷത്രങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്ന പോലെ ദൂരെ കൊല്ലംകോട്‌ എന്ന ചെറു പട്ടണം ദൃശ്യമായി .മനോഹരമായ ആ കാഴ്ച ഒരിക്കലും മായാത്ത ഒരു സ്വപ്നം പോലെ മനസ്സില്‍ എന്നും തങ്ങി നില്‍ക്കും. ഇനിയും പകുതി ദൂരം കൂടി പിന്നിടെണ്ട സമയത്ത് അവ്യക്തമായ ചില ശബ്ദങ്ങളും ഇരയെ തേടി നടക്കുന്ന ചെന്നായകളുടെ ഊളിയിടലുകളും കേട്ട് തുടങ്ങി. അപ്പോള്‍ ഡ്രൈവര്‍ തന്റെ പഴയ അനുഭവങ്ങളെ കുറിച്ചും ഒറ്റയ്ക്ക് തിരിച്ചുള്ള യാത്രയുടെ ഭീകരതയെ പറ്റിയും വാചാലനായി .ഒരിക്കല്‍ അദ്ധേഹത്തിന്റെ ജീപിനു പുറകെ ഓടി അടുത്ത ഒറ്റയാനെ നേരിട്ടതിന്റെ ഭയം ഇപ്പോഴും ആ വാക്കുകളില്‍ കാണാമായിരുന്നു ..സാധാരണ കാടുകളില്‍ ചെല്ലുമ്പോള്‍ വെറുതെ പറഞ്ഞു പേടിപ്പിക്കുന്ന പോലെ അല്ല ആനമടയിലെ കഥകള്‍ എന്ന് മനസിലാക്കാന്‍ ഞങ്ങള്‍ക്ക് അധികം സമയം വേണ്ടി വന്നില്ല .. ഞാന്‍ ഒരു നേരമ്പോക്കിന് അല്ലെങ്ങില്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്ന് കൊണ്ട് ഡ്രൈവരോടു ചോദിച്ചു "ഇവിടെ പുലിയുണ്ടോ ?" ഞാന്‍ ഒന്ന് പുഞ്ചിരിച്ചു .. അയാളുടെ മറുപടി ഞങ്ങളെ വീണ്ടും ഭയത്തിന്റെ കയത്തിലേക് തളിവിട്ടു ..അയാള്‍ പറഞ്ഞു "ഉണ്ട് .. എനിക്കും തിരിച്ച് ഒറ്റയ്ക്ക് വരാനുള്ള ഭയവും അത് കൊണ്ടാണ് ഒരാളെ കൂടെ കൂട്ടിയത് " എന്നിട്ട് തുടര്‍ന്നു.. "കാട്ടു പോത്തുകള്‍ ഇറങ്ങുന്ന സ്ഥലമാണ്‌ ഇവിടെ അത് കൊണ്ട് പുലി വരാനുള്ള സാധ്യതയും ഉണ്ട്. നമ്മള്‍ പുലിയെ ആദ്യം കാണുകയാണെങ്കില്‍ അത് അപകടം ആണ്" "പുലി ആദ്യം നമ്മളെ കാണുകയാണെങ്കില്‍ അത് മാറി പോയ്കോളും". ഇനി ഒരു കയറ്റമാണ് വളഞ്ഞു തിരിഞ്ഞു കല്ലുകള്‍ നിറഞ്ഞ കയറ്റം ഒരു വശത്ത് അഗാതമായ ഗര്‍ത്തം നല്ല കോടമഞ്ഞും ജീപിന്റെ ഫോഗ് ലാമ്പുകള്‍ തെളിച്ചു വളരെ കഷ്ടപെടുന്നുണ്ട് ..എന്റെ ശരീരം തണുത്ത് മരവിച്ചു. തണുപ്പ്‌ കൊണ്ടും ഭയം കൊണ്ടും ഞങ്ങള്‍ പരസ്പരം നിശബ്ദരായി ഇരുന്നു ..പെട്ടെന്ന് ജീപ്പ് ഒന്ന് നിര്‍ത്തി ഞങ്ങള്‍ നാല് പാടും നോക്കി അയാള്‍ എല്ലാ ലാമ്പുകളും തെളിയിച്ചു ജീപ്പിനു 5 മീറ്റര്‍ ദൂരെ കോടമഞ്ഞിന്‍ ഇടയിലൂടെ ഒരു കൊമ്പ് മാത്രം ഞാന്‍ കണ്ടു, "ആനയാണോ ഞാന്‍ പതുക്കെ ചോദിച്ചു" .. .ജീപ്പ് പതുക്കെ പുറകിലേക്ക് എടുത്തു ..കോട മഞ്ഞു പതുക്കെ അപ്രത്യക്ഷമായി അപ്പോള്‍ മുന്നിലെ ചിത്രം തെളിഞ്ഞു കണ്ടു .. "കാട്ടു പോത്ത്" ..കൂട്ടമായിട്ടാണ് ഒരു കുഞ്ഞും ഉണ്ട് .അയാള്‍ ജീപ്പ് ഇരപ്പിച്ചു അപ്പോള്‍ ഒന്ന് ജീപിനു മുന്നിലേക്ക്‌ അടുത്ത് വന്നു .. ഹോണ്‍ അടിച്ചു ജീപിന്റെ എഞ്ചിന്‍ ഇരപ്പിച്ചു കൊണ്ടിരുന്നു .. കുഞ്ഞു കാട്ടു പോത്ത് കാടിന്റെ ഇടയിലേക്ക് ഇറങ്ങി നിന്നു. മുന്നില്‍ നില്‍ക്കുന്ന കാട്ടു പോത്ത് ഒഴികെ ബാക്കിയെല്ലാം വഴിയില്‍ നിന്നും മാറി. സകല ദൈവങ്ങളെയും ഞങ്ങള്‍ മനസ്സില്‍ കണ്ടു . ലിബിന്‍ മോന്‍ പതുക്കെ ക്യാമറ എടുത്തു ഫോക്കസ് ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും മുന്നില്‍ നില്‍ക്കുന്ന കാട്ടു പോത്ത് ഒഴികെ ബാക്കിയെല്ലാം വഴിയില്‍ നിന്നും മാറി. സകല ദൈവങ്ങളെയും ഞങ്ങള്‍ മനസ്സില്‍ കണ്ടു . ലിബിന്‍ പതുക്കെ ക്യാമറ എടുത്തു ഫോക്കസ് ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും അവസാനത്തെ കാട്ടു പോത്തും തിരിച്ച് നടന്നു .നല്ല രീതിയില്‍ ഷേക്ക്‌ ആയെങ്കിലും ഒരു മോശം ചിത്രം സംഘടിപ്പിക്കാന്‍ അവന് ആയി. (ഇതൊന്നും ഇല്ലെങ്കില്‍ കൂട്ടുകാര്‍ വാ കൊണ്ട് പറഞ്ഞാല്‍ മാത്രം വിശ്വസിക്കില്ലേ. ലിബിന്റെ ഓരോ പാടുകളെ..).അങ്ങനെ ഞങ്ങള്‍ ഒരു അപകടത്തില്‍ നിന്നു സാഹസികമായി അല്ലെങ്ങില്‍ അദ്ബുതകരമായി രക്ഷപ്പെട്ടു. പിന്നെയും കുറെ ദൂരം ഫോര്‍ വീല്‍ ഡ്രൈവിലും ടു വീല്‍ ഡ്രൈവിലും ആയി യാത്ര തുടര്‍ന്നു . ഞങ്ങളുടെ എല്ലാവരുടെയും മനസ്സില്‍ അപ്പോള്‍ ഒരു ഒറ്റ ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ .."ഇനി എത്ര ദൂരം ?" വഴികാട്ടിയായി പൂര്‍ണ ചന്ദ്രനും നക്ഷത്രങ്ങളും കോടമഞ്ഞിന്റെ തണുത്ത മന്ദഹാസവും.. ഇരുട്ടില്‍ തപ്പി തടയുന്ന മിന്നാ മിനുങ്ങികളും .. ഇനി കഷ്ടിച്ച് ഒരു കിലോമീറ്റര്‍ മാത്രം ഡ്രൈവര്‍ പറഞ്ഞു അപ്പോള്‍ ഉള്ളില്‍ ഒരു നെടുവീര്‍പ്പ് .. ഹാവൂ രക്ഷപെട്ടു. പോവുന്ന വഴിയില്‍ അവിടവിടെയായി മരത്തിന്റെ ചില്ലകള്‍ ഒടിച്ചിട്ടിരിക്കുന്നു ഞാന്‍ ആത്മഗതം പറഞ്ഞു "ആദിവാസികള്‍ ആയിരിക്കും " . ഡ്രൈവര്‍ വീണ്ടും വണ്ടി നിര്‍ത്തി ഫോഗ് ലാമ്പുകള്‍ തെളിച്ചു ഒരു വളവാണ് അത് കൊണ്ട് അപ്പുറത്ത് എന്തെങ്ങിലും ഉണ്ടോ എന്ന് വ്യക്തമല്ല ... ഞങ്ങള്‍ നെല്ലിയാമ്പതി എത്തിയപ്പോള്‍ തന്നെ ഒരു ചേട്ടന്‍ ചോദിച്ചിരുന്നു ആനയെ വല്ലതും കണ്ടിരുന്നോ എന്ന്. നെല്ലിയാമ്പതി എത്തുന്നതിനു മുന്‍പ് ഒരു അമ്പലം ഉണ്ട് സാധാരണ അവിടെയാണ് ആനയെ കാണുക എന്നും പറഞ്ഞു. വീണ്ടും ജീപ്പ് മുന്നോട്ടെടുത്തതും തൊട്ടടുത്ത്‌ തന്നെ ആനയുടെ കാല്പാടുകള്‍ പിന്നെ ചൂടുള്ള ആന പിണ്ഡം ..അല്‍പ്പം മുന്‍പ് മാത്രം ലഭിച്ച സമാധാനം വീണ്ടും നഷ്ടപ്പെട്ട് തുടങ്ങി. ആനയുടെ ചിന്നം വിളി ശബ്ദം ഇടക്കിടക്ക് കേള്‍ക്കുന്നുണ്ട് .ജീപ്പ് വീണ്ടും മുന്നോട്ടു നീങ്ങി വളരെ അകലെ ആയിട്ടു ചെറിയ വിളക്കുകള്‍ കണ്ടു തുടങ്ങി .. ആനയുടെ ശക്തമായ ഗന്ധം ശ്വസിച്ചു കൊണ്ട് ഞങ്ങള്‍ ആനമട എന്ന സ്ഥലത്തു എത്തി. .വണ്ടി നിര്‍ത്തി ഞങ്ങള്‍ ചാടി ഇറങ്ങി അപ്പോഴേക്കും നമ്മുടെ ഡ്രൈവര്‍ ചേട്ടന്‍ ഞങ്ങള്ക്ക് കഴിക്കാന്‍ വേണ്ട ഫുഡ് ന്റ്റെ മെനു എടുത്തു എല്ലാം അറേഞ്ച് ചെയ്തു. പിന്നെ ഞങ്ങളുടെ റൂമിലേക്കുള്ള യാത്ര ആണ്. അതിനിടയില്‍ കരടി ബങ്ക്ലാവ് നേ കുറിച്ചുള്ള വിശദീകരണം ആയിരുന്നു . അവടെ ചുറ്റും ഓറഞ്ച് തോട്ടം ആണ് പോലും ഇപ്പോള്‍ ഓറഞ്ച് ഉണ്ടാകുന്ന സമയം ആയത് കൊണ്ട് അവടെ കരടികള്‍ വരാറുണ്ട് അതുകൊണ്ടുതന്നെ പുറത്തു ഇറങ്ങുന്നത് റിസ്ക് ആണ് എന്നു. അത് കൂടെ കേട്ടപ്പോള്‍ പിന്നേയും ധൈര്യം എല്ലാം ചോര്‍ന്ന് പോയി . ആകെ ഉള്ള ധൈര്യം അപ്പൂട്ടന്‍ കൊണ്ട് വന്ന “മരുന്ന്” ആണ് . അതിനിടയില്‍ പേടി ഇല്ല എന്നു കാണിക്കാന്‍ വെള്ളപ്പാടിയുടെ ചോദ്യം “ ചേട്ടാ ഓറഞ്ച് തോട്ടത്തില്‍ പോയി ഓറഞ്ച് പൊട്ടിക്കാന്‍ പറ്റോ” എന്നു . ഒരു കൂട പൊട്ടിച്ചാല്‍ കുഴപ്പം ഇല്ല എന്നു അയാള്‍. അങ്ങനെ നേരം വെളുക്കാന്‍ കാത്തിരിക്കണം ഒരു കൂട ഓറഞ്ച് കിട്ടാന്‍ വെള്ളപ്പാടി അതും സ്വപ്നം കണ്ടിരുന്നു. അങ്ങനെ ഞങ്ങള്‍ പേര് പോലെ തന്നെ ഭയാനകമായ ആ കരടി ബങ്ക്ലാവില്‍ എത്തി. ഞങ്ങള്‍ എത്തിയപ്പോള്‍ തന്നെ സമയം 9 മണി ആയിരുന്നു .ചൂടുള്ള നല്ല കട്ടന്‍ കാപ്പിയും ചപ്പാത്തിയും ചിക്കെന്‍ കറി എല്ലാം കൊണ്ട് വന്നു . ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ ഓരോ കഥകള്‍ ഒക്കെ പറഞ്ഞു സമയം ചിലവഴിച്ചു. പുറമെ ധൈര്യം കാണിക്കുന്ന പലരുടേയും മുഘമൂടി അന്ന് അഴിഞ്ഞു വീണു. അപ്പോഴേക്കും അപ്പൂട്ടന്റെ ഹാങ് ഓവര്‍ ഒക്കെ മാറിയിരുന്നു. മുഴുവന്‍ മാറാനായി നല്ല രീതിയില്‍ വാളും വച്ചു. അപ്പോഴാണ് നര്‍സിങ് പഠിക്കാന്‍ ആഗ്രഹിച്ച ലിബ്ന്‍റെ അര്‍പ്പണ ബോധം ഞങ്ങള്‍ക്ക് മനസ്സിലായത്. എല്ലാം ഒരു മടിയും കൂടാതെ തന്നെ വൃത്തി ആക്കി. അപ്പോഴാണ് അടച്ചിട്ടിരിക്കുന്ന ഒരു മുറി ഞങ്ങളുടെ ശ്രധയില്‍ പെട്ടത് . അപ്പൂട്ടന്‍ അത് കുത്തി തുറക്കാന്‍ തീരുമാനിച്ചു. അങ്ങനെ അത് തുറന്നു നോക്കിയപ്പോള്‍ അവിടെ ഒരു കസേര ഇരുന്നു ആടുന്നു . പോരാത്തതിന് ഒരു കയറും തൂങ്ങി കിടക്കുന്നു. മണിച്ചിത്ര താഴ് സിനിമ ആണ് ഓര്മ വന്നത്. അത് വരെ ഉണ്ടായിരുന്ന പേടി ഇരട്ടി ആയി. പേടി മാറാന്‍ കുറച്ചു മരുന്ന് കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അപ്പോഴാണ് നമ്മടെ വെള്ളപാടി ഡ്രൈവര്‍ക്ക് പേടി മാറാന്‍ ആ കുപ്പി എടുത്തു കൊടുത്ത കാര്യം പറയുന്നതു. ആയാല്‍ക്ക് തണുപ്പ് സഹിക്കാന്‍ പറ്റാണ്ടായപ്പോള്‍ എടുത്തു കൊടുത്തതാണെന്ന്. പിന്നെ അവന്റെ കാര്യം ഒന്നും പറയണ്ടല്ലോ . എല്ലാവരും നല്ല രീതിയില്‍ അവനെ കൈ കാര്യം ചെയ്തു. ഡ്രൈവര്‍ പോവുന്ന സമയത്തും ഞങ്ങല്‍ക്ക് താക്കീതു തന്നു പുറത്തൊന്നും പോവരുത് എന്തു ശബ്ദം കേട്ടാലും പുറത്തു ഇറങ്ങരുത് എന്നൊക്കെ. ഇതിനിടയില്‍ കൂടുതല്‍ ധൈര്യം കാണിച്ചിരുന്ന നിജൂ പുറത്തു പോയി സ്വന്തം നിഴല്‍ കണ്ടു കരടി ആണെന്ന് വിജാരിച്ചു ബഹളം തുടങ്ങി. ഞങ്ങള്‍ തിരഞ്ഞു നോക്കി ഒന്നും കണ്ടില്ല. അങ്ങനെ ആ ബങ്ക്ലവില്‍ പേടിയോട് കൂടി ഞങ്ങള്‍ ഉറങ്ങാന്‍ തീരുമാനിച്ചു. അവസാനം തണുപ്പില്‍ കമ്പിളി പുതപ്പിനുള്ളില്‍ എപ്പോഴോ ഞങ്ങള്‍ നിദ്രയെ പ്രാപിച്ചു .. ഇരുട്ടില്‍ തപ്പി തടഞ്ഞു മിന്നാമിനുങ്ങുകള്‍ കൂട്ടം കൂടി പറക്കുന്നു ..അപ്പോഴും കോട മഞ്ഞ് നിലാവില്‍ ആരെയോ തേടി നടക്കുന്നുണ്ടായിരുന്നു .. സമയം ഒരു 12 .30 കഴിഞ്ഞു കാണും ഞാന്‍ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു ലൈറ്റ് ഇടാന്‍ നോക്കിയപ്പോള്‍ കറന്റ്‌ ഇല്ല എവിടെ നിന്നോ ഒരു മെഴുകുതിരി കിട്ടി, തീപ്പെട്ടി തണുപ്പുകാരണം നനഞ്ഞ പോലെ ഉണ്ടായിരുന്നു. ഒരു വിധത്തില്‍ മെഴുകുതിരി കത്തിച്ചു പതുക്കെ വാതിലിനടുതെക് വന്നു. വാതിലിന്റെ ചില്ലിലൂടെ നോക്കിയപ്പോള്‍ കാപ്പി പൂക്കളും ചെമ്പകവും നിലാവില്‍ കുളിച്ചു നില്കുന്നു കുറച്ചകലെയായി ഒരു നീര്‍മാതളവും പൂത് നില്‍ക്കുന്നുണ്ട്. ഞാന്‍ പതുക്കെ വാതില്‍ തുറന്നു പുറത്തേക്കിറങ്ങി പുറത്തു മറ്റാരും തന്നെ ഇല്ല. ആകാശത്ത് നിറയെ നക്ഷത്രങ്ങളും ഏകാകിയായ്‌ ചന്ദ്രനും മാത്രം വള്ളി പടര്പുകളില്‍ ചില അനക്കങ്ങളും കാണാം കൂടാതെ തിരിച്ചറിയാന്‍ കഴിയാത്ത ഏതോ നിശബ്ദത. ഞാന്‍ പെട്ടെന്ന് തന്നെ വാതില്‍ അടച്ചു മുറിയിലേക്ക് കടന്നു മെഴുകുതിരി വെളിച്ചത്തില്‍ എന്തോ അനങ്ങുന്ന പോലെ തോന്നി. ഞാന്‍ വെളിച്ചം അതിനടുത്തേക്ക് കൊണ്ടുവന്നു ഒരു തരം ചിലന്തി ഒന്നല്ല രണ്ടല്ല ..അനേകം ചിലന്തികള്‍ മുറിയുടെ ഭിത്തിയില്‍ ഓടി നടക്കുന്നു ഞാന്‍ വേഗം വേറെയും തിരികള്‍ കത്തിച്ചു എന്നിട്ട് അപ്പൂട്ടനെയും ലിബിനെയും ജിജിനെയും നിജൂനെയും വിളിച്ചു ..ഞങ്ങള്‍ ആകെ തളര്‍ന്നു പോയീ. അപ്പോ തന്നെ ദൂരെ നിന്നും ഒരു ശബ്ദം. ആ ശബ്ദം അടുത്തു അടുത്തു വരുന്നു. ഒരു ജീപ്പ് ആണെന്ന് മനസ്സിലായി. ഡ്രൈവര്‍ പറഞ്ഞ പോലെ വല്ല വനം കൊല്ലകാരുമായിരിക്കോ എന്നു ഞങ്ങള്‍ ഭയന്നു. അവസാനം ആ ജീപ്പ് ഞങ്ങളുടെ റൂമിന്റെ മുന്നില്‍ വന്നു നിന്നു . എല്ലാവരും ഭയന്ന് വിറച്ചു. ഒരു ജീപ്പ് നിറയെ ആളുകള്‍. ഞങ്ങള്‍ ആകെ 5 പേര്‍ . എന്തു ചെയ്യും. അവര്‍ വാതിലില്‍ മുട്ടി. അവസാനം വരുന്നിടത്ത് വച്ച് കാണാം എന്നു വിചാരിച്ചു ഞങ്ങള്‍ വാതില്‍ തുറന്നു. അപ്പോഴാണ് മനസ്സിലായത് അത് അടുത്ത റൂമിലേക്കുള്ള താമസക്കാര്‍ ആണെന്ന്. ഞങ്ങളുടെ ഭയം എല്ലാം ഒരു നിമിഷം കൊണ്ട് പമ്പ കടന്നു. പിന്നെ അപ്പോള്‍ തന്നെ കറന്‍റ് വന്നു. അതോടെ എല്ലാ ഭയവും മാരികഴിഞ്ഞിരുന്നു. ഞങ്ങള്‍ വാതിലടച്ചു അങ്ങനെ വീണ്ടും സുഖമായി ഉറങ്ങി .. കൃത്യം 6 മണിക് തന്നെ ഞങ്ങള്‍ ഉണര്‍ന്നു .. പിന്നെ ഓറഞ്ച് തോട്ടം പൂത്തു നീക്കണ കാഴ്ച കാണാന്‍ ആയിരുന്നു തിടുക്കം . പുറത്തോട്ടു നോക്കിയപ്പോള്‍ ആണ് അവിടെ ഓറഞ്ച് തോട്ടം പോയിട്ടു ഒരു നാരങ്ങ മരം പോലും ഇല്ല എന്നു മനസ്സിലായത്. അതൊക്കെ അങ്ങ് ദൂരെ ആണെന്ന് മനസ്സിലായി. പിന്നെ തണുത്ത കാറ്റും പക്ഷികളുടെ കള കൂജനവും എല്ലാം കേട്ട് കൊണ്ട് ഞങ്ങള്‍ കാട്ടു വഴിയിലൂടെ നടന്നു.വെള്ളപാടി ക്യാമറയില്‍ ധാരാളം ചിത്രങ്ങള്‍ പകര്‍ത്തി. കാപി പൂക്കളും ചെമ്പകവും പിന്നെ പേരറിയാത്ത പലതരം കാട്ടു പൂക്കളും കൊണ്ട് സമൃദ്ധമാണ് ആ വഴി ..കുറെ നടന്നപ്പോള്‍ അകലെ ആയി ഒരു സര്‍പ്പ കാവും അതിനടുത് ഒരു പാലമരവും അതിനോട് ചേര്‍ന്ന് ഒരു ചെറിയ കുളവും ഉണ്ട്. കുയിലിന്റെയും വേഴാംബലിന്റെയും ശബ്ദങ്ങള്‍ അവിടെയാകെ അലയടിച്ചു കൊണ്ടിരുന്നു കാടിന്റെ ഭംഗി അത് പറഞ്ഞരിയിക്കനാവാതതാണ്. അത് അനുഭവിച്ചു തന്നെ അറിയണം . പ്രഭാത ഭക്ഷണം പാഷന്‍ ഫ്രൂട്ട് ചെടിയുടെ വള്ളി പടര്പ്പിനാല്‍ തീര്‍ത്ത ഒരു ചെറിയ കുടിലില്‍ ആയിരുന്നു. നല്ല ചൂടുള്ള പുട്ടും കടല കറിയും കഴിച്ചു. ഞങ്ങള്‍ അവിടെ നിന്ന് 10 .30 മണിയോടെ വിടപറയാന്‍ തീരുമാനിച്ചു. അപ്പോഴേക്കും സിറാജ് ചേട്ടന്‍ ജീപ്പും കൊണ്ട് വന്നു. അന്ന് ഹര്‍ത്താല്‍ ദിവസം ആയത് കൊണ്ട് ജീപ്പ് ഓടിക്കുന്നത് റിസ്ക് ആണെന്ന് പറഞ്ഞു എന്നാലും ഞങ്ങള്‍ ആളുടെ സ്ഥിരം ഗസ്റ്റ് ആയത് കൊണ്ട് അയാള്‍ റിസ്ക് എടുത്തു.. തിരിച്ചുള്ള യാത്രയും ഞങ്ങള്‍ക്ക് വിസ്മയകരമായിരുന്നു കാരണം ഇരുട്ടില്‍ മറഞ്ഞിരുന്ന പല സ്ഥലങ്ങളും വെളിച്ചത്തില്‍ മനോഹരമായി കാണപ്പെട്ടു. വരുന്ന വഴി ഒരു ആനപ്പിണ്ഡം കണ്ടു അപ്പൂട്ടന്റെ മണ്ടന്‍ ചോദ്യം “ ഈ പിണ്ഡം ആന വന്നു ഇട്ടതാണോ എന്നു” സത്യം പറഞ്ഞാല്‍ അതോട് കൂടെ ആണ് അവന് അപ്പൂട്ടന്‍ എന്ന പേര് വീണത്. ഇന്‍ ഹരിഹര്‍ നഗര്‍ ലെ ജഗതീഷ് ആയിരുന്നു ആ യാത്രയില്‍ അവന്‍ . ഞങ്ങളുടെ ഓരോ യാത്രകളിലും ഓരോരുത്തര്‍ ആയിരുന്നു ഇരകള്‍ ഈ യാത്രയില്‍ അവനായിരുന്നു യോഗം. ആ പേര് അവനില്‍ നിന്നും മായിച്ചു കളയാന്‍ അവന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു കൊണ്ടിരുന്നു. ആനമടയില്‍ നിന്നും അകലുന്തോറും തണുപ്പിന്റെ ആവരണം ക്രമേണ ഞങ്ങളെ വിട്ടകന്നു അതിനാല്‍ കാട്ടുപാതയിലെ കുഴികളും കഠിനമായ വളവുകളും കൂടുതല്‍ ക്ലേശകരമായി തോന്നി.ഇറക്കം കൂടുതലും ഫോര്‍ വീല്‍ ഡ്രൈവില്‍ ബ്രേക്ക്‌ ഉപയോഗിക്കാതെ ആണ് എന്നും ഒരു ട്രിപ്പിനു 5 ലിറ്റര്‍ ഡീസല്‍ ആണ് വേണ്ടതെന്നും ഡ്രൈവര്‍ പറഞ്ഞു .ആയിരം രൂപ എന്ന്കേള്‍ക്കുമ്പോള്‍ കുറച്ചു അധികമായി തോന്നുമെങ്കിലും അവരുടെ ജീവിതം അതിലേറെ ദുരിത പൂര്‍ണമാണ്. നെല്ലിയാമ്പതിയില്‍ 2 മണിയോടെ എത്തി ചേര്‍ന്നു. ഹര്‍ത്താല്‍ ഇനി യാത്ര Vagon R കാറിലാണ്. സിറാജ് ചേട്ടന്റെ നിര്‍ദ്ദേശ പ്രകാരം ഞങ്ങള്‍ അവിടെ നിന്നും "സീതാര്‍കുണ്ട് " എന്ന സ്ഥലത്തേക്ക് പോയി .സീതാര്‍കുണ്ട് വളരെ മനോഹരമായ ഒരു കാഴ്ചയാണ് ആയിരക്കണക്കിന് അടി ഉയരത്തില്‍ നിന്ന് കൊണ്ട് അകലെ ആയി കൊല്ലം കൊട് എന്ന ചെറു പട്ടണം വീക്ഷിക്കുന്നത് മനസ്സിന് കുളിര്‍മ്മയെകുന്നതാണ്.കുട്ടികളെയും പ്രായമായവരെയും ഇവിടെ കൊണ്ട് വരുന്നത് അപകടമാണെന്ന് എനിക്കു മനസ്സിലായി. ഉച്ച ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ നെല്ലിയാമ്പതിഇല്‍ നിന്നും യാത്ര തിരിച്ചു പോത്തുണ്ടി ഡാം എതുന്നവരെയും ധാരാളം മനോഹരമായ കാഴ്ചകള്‍ കണ്ടു ചിലത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു .ഒരു രാത്രിയുടെ അനുഭവങ്ങള്‍ ഈ ജന്മം മുഴുവനും മധുരമായ ഓര്‍മ്മകള്‍ സമ്മാനിച്ച്‌ നെല്ലിയാമ്പതി യോട് തത്കാലം വിട പറയുന്നു . പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സൌഹൃദം എന്നോ നഷ്ടപെട്ട വേദന ഞാന്‍ അപ്പോള്‍ അറിഞ്ഞു... മഴയില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ നെല്ലിയാമ്പതി ഞങ്ങളെ യാത്രയാക്കി .. വിവരണം : ജീസോ ജോണ്‍ പല്ലിശ്ശേരി

അഭിപ്രായങ്ങളൊന്നുമില്ല: