പ്രിയപ്പെട്ട പോസ്റ്റുകള്‍‌

2010 മേയ് 20, വ്യാഴാഴ്‌ച

എന്‍റെ തൊഴില്‍ അനുഭവങ്ങള്‍ :

പഠനം കഴിഞ്ഞാല്‍ ഒരു ജോലി അതാണല്ലോ എല്ലാവരുടെയും ഒരു സ്വപ്നം. ഒരു മാര്‍ഗദര്‍ശി ഇല്ലാത്തതിനാല്‍ അങ്ങനെ ഒരു വലിയ സ്വപ്നം ഒന്നും എന്‍റെ പഠന കാലത്ത് എനിക്കു ഉണ്ടായിരുന്നില്ല. കൃത്യമായ ഒരു ലക്ഷ്യബോധം ഉണ്ടായത് കുറേ വൈകിയായിരുന്നു. തരക്കേടില്ലാത്ത രീതിയില്‍ ഞാന്‍ പത്താം തരം പൂര്‍ത്തിയാക്കി. പത്തു കഴിഞ്ഞാല്‍ പ്ലസ്ടു, അതുമാത്രമേ അറിയാമായിരുന്നുള്ളൂ. പ്ലസ്ടു നു ഏതു ഗ്രൂപ്പ് എടുക്കണമെന്നും വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. ഇന്നത്തെ പോലെ അന്ന് ഗൈഡന്‍സ് ക്ലാസ് കള്‍ ഒന്നും അന്ന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് കൂടുതല്‍ ആളുകള്‍ എടുക്കുന്ന കോമേഴ്സ് ഗ്രൂപ്പ് തന്നെ എടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ ഏഴാം ക്ലാസ്സില്‍ പടിക്കുമ്പോള്‍ ആയിരുന്നു ഡാഡി യുടെ മരണം. അതു കൊണ്ട് പത്ത് കഴിഞ്ഞു കുറേയേറെ പടിക്കാനുള്ള സാമ്പത്തിക സ്ഥിതിയും ഉണ്ടായിരുന്നില്ല. പഠന ചിലവുകള്‍ വഹിക്കാന്‍ ജോലിക്കൊന്നും പോയിരുന്നില്ലാത്ത അമ്മയ്ക്കും സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് ഞാന്‍ ചെറിയ ജോലിക്കെല്ലാം പോയി സ്വന്തം കാലില്‍ നില്‍ക്കാന്‍ ഉള്ള ശ്രമം ആരംഭിച്ചത്. എന്നെക്കാള്‍ കുറച്ചു പ്രായവ്യത്യാസം ഉള്ളവരുമായുള്ള സുഹൃത്ത് ബന്ധം അതിനു എന്നെ ഒരുപാട് സഹായിച്ചു. അവരുടെ ജോലികളില്‍ എന്നെകൊണ്ടാവുന്ന വിധം സഹായങ്ങള്‍ ചെയ്തു അതിനുള്ള ചെറിയ വേതനവും എനിക്കു കിട്ടിപ്പോന്നു. എന്‍റെ ആവശ്യങ്ങള്‍ക്ക് വീട്ടുകാരെ ആശ്രയിക്കേണ്ട എന്ന വസ്തുത മനസ്സിനു നല്ല ആത്മ വിശ്വസം പകര്‍ന്നു തന്നു. പാര്‍ട്ട് ടൈം ആയി പല ജോലികളും ചെയ്തു. അതുകൊണ്ടു തന്നെ എന്‍റെ പ്രായക്കാരെക്കാള്‍ നല്ല ആത്മ വിശ്വസം ആ പ്രായത്തില്‍ എനിക്കു കിട്ടി. വിജയകരമായി ഞാന്‍ പ്ലസ് ടു പൂര്‍ത്തിയാക്കി. ഇനി എന്ത്? എന്ന ചോദ്യം ആയി മനസ്സില്‍. ഉയര്‍ന്ന പല കോര്‍സുകളും മനസ്സില്‍ ഉണ്ടായിരുന്നു എങ്കിലും ഏതെങ്കിലും കൈ തൊഴില്‍ പഠിച്ചു വരുമാന മാര്‍ഗം നേടണം എന്ന വീട്ടുകാരുടെ തീരുമാനത്തില്‍ ഞാന്‍ മുന്നോട്ട് പോയി. ITI യില്‍ എലക്ട്രീഷിയന്‍ കോര്‍സ് നു ചേര്‍ന്നു. മനസ്സിനു പൂര്‍ണ്ണ തൃപ്തികരമല്ലാത്ത ഒരു കോര്‍സ് ആയിരുന്നു എങ്കിലും അതും ഞാന്‍ പാസ്സ് ആയി. പഠന ശേഷം ജോലിയിലും പ്രവേശിച്ചു. സിഗ്മ പവര്‍ ലൈന്‍ എന്ന സ്ഥാപനത്തില്‍ ഇലക്ട്രിഷ്യന്‍ ആയി ഞാന്‍ ജോലിക്കു ചേര്‍ന്നു. അതികം വൈകാതെ ഞാന്‍ അവിടം വിട്ടു. മനസ്സിനു തൃപ്തി ഇല്ലാത്തതിനാലും എന്‍റെ ലക്ഷ്യങ്ങള്‍, ആഗ്രഹങ്ങള്‍ കുറച്ചുകൂടെ വ്യത്യസ്ഥമായിരുന്നതിനാലും അതു ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ഞാന്‍ ജോലി ചെയ്തത് തൃശ്ശൂരില്‍ ഉള്ള Kadco Systems എന്ന സ്ഥാപനത്തില്‍ ആണ് . എനിക്കു വളരെ അടുത്ത് പരിചയം ഉള്ള ആളുടേതായിരുന്നു ആ സ്ഥാപനം. അവിടെ ഞാന്‍ ഒരു സെയില്‍സ് എക്സിക്യൂട്ടീവ് ആയിട്ടാണ് ജോലി ചെയ്തത് . അവിടെ ഒരു വര്‍ഷത്തോളം ജോലി ചെയ്തു . ആ സമയത്താണ് ഞാന്‍ ഡിഗ്രീ ക്കു ജോയിന്‍ ചെയ്യുന്നത്. പാര്‍ട്ട് ടൈം ആയി ജോലിയും പഠനവും . പഠന ശേഷം പിന്നീട് ഫുള്‍ ടൈം ആയും പ്രവര്‍ത്തിച്ചു. പിന്നീട് ഞാന്‍ kadavy systems എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു . അവിടെ ഒന്നര വര്‍ഷത്തെ പ്രവര്‍ത്തന ശേഷം അതുമായി ബന്ധപെട്ട മറ്റൊരു സ്ഥാപനത്തില്‍ ജോലി കിട്ടി . A-Id Systems എന്നായിരുന്നു സ്ഥാപനത്തിന്‍റെ പേര് . ഒരു പ്രോജക്റ്റുമായി ബന്ധപ്പെട്ടായിരുന്നു ആദ്യത്തെ ജോലി. RSBY എന്ന ഒരു സെന്‍ട്രല്‍ ഗവണ്മെന്റ് പ്രൊജക്റ്റ്‌ ആയിരുന്നു അത്. തൃശ്ശൂരില്‍ തന്നെ ആയിരുന്നു ജോലി . ആറു മാസക്കാലം ആയിരുന്നു ആ പ്രൊജക്റ്റ്‌. അതിനു ശേഷം കമ്പനി യുടെ കേരളത്തിലെ ശാഘയായ ഏറണാകുളത്തേക്ക് ചേക്കേറി. ആദ്യമൊക്കെ വീട്ടില്‍ നിന്നും പോയി വരികയായിരുന്നു. അവിടെ വച്ചാണ് ഞാന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ഡിപ്ലോമ കോഴ്സ് നു ചേരുന്നത്. ആ സമയത്ത് ഞാന്‍ എറണാകുളത്തു താമസമാക്കി. എന്‍റെ ഒരു സുഹൃത്തിന്‍റെ കൂടെ പേയിങ് ഗസ്റ്റ് ആയിട്ടായിരുന്നു താമസം. അങ്ങനെ A+,N+,CCNA,MCSA,CCNP എന്നീ ഗ്രേഡുകള്‍ കരസ്ഥമാക്കി. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഉത്തര പ്രദേശ് ല്‍ ഒരു പ്രൊജക്റ്റ്‌ മായി ബന്ധപെട്ടു പോകേണ്ടി വന്നു . ഒരു മാസ ക്കാലം അവിടെ കറങ്ങി നടന്നു . അതിനു ശേഷം വീണ്ടും തിരിച്ചു ഏറണാകുളത്തു വന്നു . പിന്നീടു അവിടെ ജോലി തുടര്‍ന്നു . ഒരു വര്‍ഷത്തിന് ശേഷം അവിടെ നിന്നും രാജി വച്ച് വീണ്ടും 'kadavy systems' എന്ന സ്ഥാപനത്തില്‍ തിരിച്ചു വന്നു. അവരുടെ ബാംഗ്ലൂര്‍ ബ്രാഞ്ചില്‍ സെയില്‍സ് കം ടെക്നികല്‍ ഓഫീസര്‍ ആയി പ്രവര്‍ത്തിച്ചു. കുറച്ചു നാളുകള്‍ ബാംഗ്ലൂരിലും കേരളത്തിലും മാറി മാറി പ്രവര്‍ത്തിച്ചു. ആ സമയത്താണ് ഗള്‍ഫ് ലേക്കുള്ള വിളി വന്നത്. പിന്നെ നാട്ടിലെ എല്ലാ ജോലിയും അവസാനിപ്പിച്ച് നേരെ പ്രവാസ ലോകത്തിലേക്കു പോന്നു.. ....

അഭിപ്രായങ്ങളൊന്നുമില്ല: